ഫൈനലില്‍ പിഴച്ച് കര്‍ണ്ണാടക, തോല്‍വിയിലും താരമായി രവികുമാര്‍ സമര്‍ത്ഥ്

ഗ്രൂപ്പ് ഘട്ടങ്ങളില്‍ രണ്ട് ജയങ്ങളുമായി ഫൈനലിലേക്ക് കടന്ന കര്‍ണ്ണാടകയ്ക്ക് ഫൈനലില്‍ കാലിടറി. ഇന്നലെ നടന്ന ദിയോദര്‍ ട്രോഫി ഫൈനലില്‍ 6 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ ബി നേടിയത്. രവികുമാര്‍ സമര്‍ത്ഥ്(107), സിഎം ഗൗതം(76) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 279/8 എന്ന സ്കോറിലേക്ക് എത്തിചേര്‍ന്നു. മൂന്ന് വിക്കറ്റ് നേടിയ ഖലീല്‍ അഹമ്മദ് ആണ് ഇന്ത്യ ബി ബൗളര്‍മാരില്‍ തിളങ്ങിയത്. ഉമേഷ് യാദവ് രണ്ട് വിക്കറ്റ് നേടി.

കൂട്ടായ ബാറ്റിംഗ് പരിശ്രമമാണ് ഇന്ത്യ ബിയെ 10 പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ ബിയ്ക്ക് 6 വിക്കറ്റിന്റെ ജയം സമ്മാനിച്ചത്. അഭിമന്യു ഈശ്വര്‍ 69 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ശ്രേയസ്സ് അയ്യര്‍(61), ഋതുരാജ് ഗൈക്വാഡ്(58), മനോജ് തിവാരി(59*) എന്നിവരുടെ ഇന്നിംഗ്സുകളാണ് ലക്ഷ്യം മറികടക്കുവാന്‍ ഇന്ത്യ ബിയെ സഹായിച്ചത്.

കര്‍ണ്ണാടകയ്ക്കായി ശ്രേയസ്സ് ഗോപാള്‍ രണ്ട് വിക്കറ്റ് നേടി. ഫൈനലില്‍ ശതകം നേടിയ രവികുമാര്‍ സമര്‍ത്ഥ് ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകളി മറന്ന് അഫ്ഗാനിസ്ഥാന്‍, ഹോങ്കോംഗിനോടും തോല്‍വി
Next articleമിലാനിൽ ചെന്ന് വിജയിച്ച് ആഴ്സണൽ