പരിക്കല്ല, കപുഗേധരയെ ടീമില്‍ നിന്ന് ഒഴിവാക്കിയതിനു കാരണം

മുമ്പ് പുറത്ത് വന്ന വാര്‍ത്തകള്‍ പ്രകാരം പരിക്കല്ല ചാമര കപുഗേധരയെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ കാരണം. ടീം മാനേജ്മെന്റ് ഇന്ത്യയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ ടോസ് ലഭിച്ചാല്‍ ബൗളിംഗ് തിരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും നായകന്‍ ചാമര കപുഗേധര ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യയോട് 6 വിക്കറ്റിനു പരാജയമായിരുന്നു ശ്രീലങ്കയുടെ ഫലം.

തീരുമാനത്തെക്കുറിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്. പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും വിരാട് കോഹ്‍ലി തന്നെയാണ് ടോസ് നേടിയത്. ആറാം മത്സരത്തില്‍ ആദ്യമായി പരമ്പരയില്‍ ടോസ് ലഭിച്ചുവെങ്കിലും ടീമിന്റെ തീരുമാനത്തിനു വിരുദ്ധമായി ബാറ്റിംഗ് തിരഞ്ഞെടുത്തതിനെ ബോര്‍ഡ് സംശയാസ്പദമായാണ് കാണുന്നത്. അട്ടിമറിയ്ക്കോ കോഴയ്ക്കോയുള്ള സാധ്യത ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫ് തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകുവാനാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

പരിക്കിന്റെ പേര് പറഞ്ഞ് കപുഗേധര അടുത്ത രണ്ട് മത്സരങ്ങളിലും ഉണ്ടാകില്ല എന്നറിയിച്ചിട്ടുണ്ടെങ്കിലും കാരണം അതല്ല എന്നാണ് ശ്രീലങ്കന് ‍ക്രിക്കറ്റിനോട് അടുത്ത വൃത്തങ്ങളില്‍ നിന്നു വരുന്ന വാര്‍ത്തകള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമലബാർ യുണൈറ്റഡ് ജേഴ്സി സി കെ വിനീത് പ്രകാശനം ചെയ്തു
Next articleചരിത്ര വിജയത്തിലേക്ക് ബാറ്റ് വീശി വെസ്റ്റിന്‍ഡീസ്