Site icon Fanport

കാൺപൂർ ടെസ്റ്റ്, രണ്ടാം ദിനവും മഴ തടസ്സം

കാൺപൂർ ടെസ്റ്റിൽ രണ്ടാം ദിനവും മഴ വില്ലൻ. ബംഗ്ലാദേശിന് എതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇതുവരെ ആരംഭിച്ചിട്ടില്ല. ഇന്നും മഴയും ഗ്രൗണ്ടിലെ നനഞ്ഞ ഔട്ട്ഫീൽഡും ആണ് കളി വൈകാൻ കാരണം. ഇന്നലെ മഴ കാരണം ആകെ 35 ഓവർ മാത്രമെ എറിയാൻ ആയിരുന്നുള്ളൂ. ഇതോടെ ഈ കളിക്ക് ഒരു ഫലം നൽകാൻ ആകുമോ എന്നത് ആശങ്കയാവുകയാണ്.

ഇന്നലെ കളി അവസാനിക്കുമ്പോൾ ബംഗ്ലാദേശ് 107ന് 3 എന്ന നിലയിൽ ആയിരുന്നു. പരിശീലനം പോലും നടത്താൻ കഴിയാത്തതിനാൽ ഇന്ത്യൻ ടീം ഹോട്ടലിലേക്ക് മടങ്ങി.

Exit mobile version