കെയ്ൻ വില്യംസൺ ന്യൂസിലൻഡ് ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിഞ്ഞു

കെയ്ൻ വില്യംസൺ ന്യൂസിലൻഡ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയും. ടിം സൗത്തി പകരം നായക സ്ഥാനം ഏറ്റെടുക്കും. ODI, T20I ക്രിക്കറ്റുകളിൽ ന്യൂസിലൻഡിനെ നയിക്കുന്നത് വില്യംസൺ തുടരും എന്നും അറിയിച്ചു. അദ്ദേഹം ടെസ്റ്റിൽ കളിക്കുന്നത് തുടരും എന്നും അറിയിച്ചു.

346 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള സൗത്തി 22 തവണ ന്യൂസിലൻഡ് ടി20 ടീമിനെ നയിച്ചിട്ടുണ്ട്. ഈ മാസത്തെ പാക്കിസ്ഥാനിലേക്കുള്ള ടെസ്റ്റ് പര്യടനത്തിൽ ആകും സൗത്തി ടീമിനെ നയിക്കുക. ന്യൂസിലൻഡിന്റെ 31-ാമത്തെ ടെസ്റ്റ് ക്യാപ്റ്റനാണ് സൗത്തി.

Picsart 22 12 15 03 40 42 394

ടോം ലാഥം ടെസ്റ്റ് വൈസ് ക്യാപ്റ്റനായും സ്ഥിരീകരിക്കപ്പെട്ടു. 2016ൽ ബ്രണ്ടൻ മക്കല്ലത്തിൽ നിന്ന് ചുമതലയേയു വാങ്ങിയ ശേഷം വില്യംസൺ 38 തവണ ന്യൂസിലൻഡിനെ നയിച്ചു. 22 വിജയങ്ങൾ, 8 സമനിലകൾ, 10 തോൽവികൾ എന്നിങ്ങനെ ആണ് വില്യൻസന്റെ ടെസ്റ്റ് ക്യാപ്റ്റൻസി റെക്കോർഡ്.

Exit mobile version