Picsart 23 12 17 11 37 31 261

കെയ്ൻ വില്യംസണ് പരിക്ക്, ഇന്ത്യക്ക് എതിരായ ആദ്യ ടെസ്റ്റ് നഷ്ടമാകും

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കിടെ പരിക്കേറ്റ ന്യൂസിലൻഡിൻ്റെ സ്റ്റാർ ബാറ്റർ കെയ്ൻ വില്യംസണിന് ബംഗളൂരുവിൽ ഇന്ത്യയ്‌ക്കെതിരായ വരാനിരിക്കുന്ന പരമ്പരയുടെ ആദ്യ ടെസ്റ്റ് നഷ്ടമാകും. പരമ്പരയിൽ പിന്നീട് ടീമിൽ ചേരാൻ കഴിയുമെന്ന പ്രതീക്ഷയിൽ ആണ് വില്യംസൺ. പരിക്ക് വഷളാക്കാതിരിക്കാൻ വിശ്രമത്തിന് മുൻഗണന നൽകണമെന്ന ഉപദേശം അദ്ദേഹം സ്വീകരിച്ചതായി ന്യൂസിലൻഡ് ക്രിക്കറ്റ് സ്ഥിരീകരിച്ചു.

വില്യംസണ് പകരം, ടെസ്റ്റ് അൺക്യാപ്പ്ഡ് ആയ മാർക്ക് ചാപ്മാനെ ന്യൂസിലൻഡ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ന്യൂസിലൻഡിൻ്റെ ലിമിറ്റഡ് ഓവർ ടീമുകളിൽ മികച്ച പ്രകടനം നടത്തിയ ചാപ്മാന് 41.9 എന്ന ഫസ്റ്റ് ക്ലാസ് ശരാശരി ഉണ്ട്.

Exit mobile version