Kanewilliamson

കറാച്ചിയിൽ കെയിനിന്റെ ശതകം, ലീഡ് നേടി ന്യൂസിലാണ്ട്

കറാച്ചിയിൽ ബാറ്റിംഗ് മികവ് ന്യൂസിലാണ്ട് പുറത്തെടുത്തപ്പോള്‍ പാക്കിസ്ഥാനെതിരെ ലീഡ് കൈക്കലാക്കി സന്ദര്‍ശകര്‍. ഓപ്പണിംഗ് വിക്കറ്റിൽ ടോം ലാഥം(113), ഡെവൺ കോൺവേ(92) എന്നിവരുടെ മികവിൽ തുടങ്ങിയ ന്യൂസിലാണ്ടിനെ പിന്നീട് കെയിന്‍ വില്യംസൺ ശതകവുമായി മുന്നോട്ട് നയിക്കുകയായിരുന്നു.

ഹെന്‍റി നിക്കോള്‍സ്(22), ഡാരിൽ മിച്ചൽ(42), ടോം ബ്ലണ്ടൽ(47) എന്നിവരും മികവ് പുലര്‍ത്തിയപ്പോള്‍ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് 440/6 എന്ന നിലയിലാണ്. 2 റൺസ് ലീഡാണ് ന്യൂസിലാണ്ടിന്റെ കൈവശമുള്ളത്.

ടോം ബ്ലണ്ടലും കെയിന്‍ വില്യംസണും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ നേടിയ 90 റൺസ് കൂട്ടുകെട്ടിന്റെ ബലത്തിൽ ന്യൂസിലാണ്ട് ലീഡിന്റെ വളരെ അടുത്തേക്ക് എത്തി.  പിന്നീട് രണ്ട് വിക്കറ്റ് കൂടി ന്യൂസിലാണ്ടിന് നഷ്ടമായി.105 റൺസുമായി കെയിന്‍ വില്യംസണും 1 റൺസ് നേടി ഇഷ് സോധിയും ആണ് ക്രീസിലുള്ളത്. അബ്രാര്‍ അഹമ്മദ് മൂന്നും നൗമന്‍ അലി രണ്ട് വിക്കറ്റും നേടി പാക് ബൗളര്‍മാരിൽ തിളങ്ങി.

Exit mobile version