30 റണ്‍സ് ലീഡ് സ്വന്തമാക്കി ന്യൂസിലാണ്ട്, കെയിന്‍ വില്യംസണ് അര്‍ദ്ധ ശതകം

ഓക്ലാന്‍ഡ് ടെസ്റ്റില്‍ മികച്ച നിലയില്‍ ന്യൂസിലാണ്ട്. ആദ്യ ദിവസം ഡിന്നര്‍ ബ്രേക്കിനായി ടീമുകള്‍ പിരിയുമ്പോള്‍ ന്യൂസിലാണ്ട് ഒന്നാം ഇന്നിംഗ്സില്‍ 88/1 എന്ന നിലയില്‍. മത്സരത്തില്‍ 30 റണ്‍സിന്റെ ലീഡാണ് ന്യൂസിലാണ്ടിന്റെ കൈവശമുള്ളത്. 59 റണ്‍സുമായി കെയിന്‍ വില്യംസണും 26 റണ്‍സ് നേടി ടോം ലാഥവുമാണ് ക്രീസില്‍. 80 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ സഖ്യം നേടിയിട്ടുള്ളത്. ജെയിംസ് ആന്‍ഡേര്‍സണിനാണ് ജീത്ത് റാവലിന്റെ വിക്കറ്റ് ലഭിച്ചത്.

നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 58 റണ്‍സിനു ന്യൂസിലാണ്ട് പുറത്താക്കിയിരുന്നു. 27/9 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ ക്രെയിഗ് ഓവര്‍ട്ടണ്‍ പുറത്താകാതെ നേടിയ 33 റണ്‍സാണ് 50 കടക്കുവാന്‍ സഹായിച്ചത്. ട്രെന്റ് ബൗള്‍ട്ട് ആറും ടിം സൗത്തി നാലും വിക്കറ്റാണ് ന്യൂസിലാണ്ടിനായി വീഴ്ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപുതിയ പ്രാദേശിക ടൂര്‍ണ്ണമെന്റിനു രൂപകല്പന നല്‍കി ശ്രീലങ്കന്‍ ബോര്‍ഡ്
Next articleഘാന താരം മോഹൻ ബഗാനിൽ