കെയിന്‍ വില്യംസണ് ശതകം, മഴ ആദ്യ സെഷന്‍ ഭൂരിഭാഗവും കവര്‍ന്നു

ഓക്ലാന്‍‍ഡില്‍ ശതകം തികച്ച ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. തലേ ദിവസത്തെ സ്കോറായ 175/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ചുവെങ്കിലും ടീം സ്കോര്‍ 79 ഓവറുകള്‍ക്ക് ശേഷം 197/3 എന്ന നിലയിലെത്തുമ്പോള്‍ മഴ വില്ലനായി എത്തി. ഇതിനിടെ കെയിന്‍ വില്യംസണ്‍ തന്റെ 18ാം ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കി. ന്യൂസിലാണ്ടിനു വേണ്ടി ഏറ്റവുമധികം ടെസ്റ്റ് ശതകം എന്ന റെക്കോര്‍ഡ് ഇപ്പോള്‍ വില്യംസണ് സ്വന്തമാണ്.

ഒരു മണിക്കൂറോളം കളി തടസ്സപ്പെട്ട ശേഷം മത്സരം പുനരാരംഭിക്കുമ്പോള്‍ 82 ഓവറില്‍ ന്യൂസലിലാണ്ട് 198/3 എന്ന നിലയിലാണ്. ക്രീസില്‍ കെയിന്‍ വില്യംസണും(101*), ഹെന്‍റി നിക്കോളസും(36*) നില്‍ക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസന്തോഷ് ട്രോഫിയിൽ കേരളം ഇന്ന് മണിപ്പൂരിനെതിരെ
Next articleതുർക്കി പ്രസിഡന്റിനെതിരെ സത്യാഗ്രഹവുമായി ജർമ്മൻ ഫുട്ബോൾ താരം