Site icon Fanport

വംശീയാധിക്ഷേപം; ആർച്ചറിനോട് മാപ്പ് പറഞ്ഞ് കെയ്ൻ വില്യംസൺ

വംശീയാധിക്ഷേപം നേരിട്ട ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചറിനോട് മാപ്പ് പറഞ്ഞ് ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. കഴിഞ്ഞ ദിവസം അവസാനിച്ച ടെസ്റ്റിനിടെ തന്നെ കാണികളിൽ ഒരാൾ വംശീയമായി അധിക്ഷേപിച്ചെന്ന് പറഞ്ഞ് ജോഫ്രാ ആർച്ചർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. തുടർന്നാണ് ന്യൂസിലാൻഡ് ക്യാപ്റ്റൻ മപേക്ഷയുമായി രംഗത്തെത്തിയത്.

ന്യൂസിലാൻഡുകാർ എന്ന നിലയിൽ നാം ചെയ്യുന്ന എല്ലാത്തിനും എതിരാണ് ഇതെന്നും ഇതുപോലെയൊരു സംഭവം ഭാവിയിൽ നടക്കില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നും വില്യംസൺ പറഞ്ഞു. ന്യൂസിലാൻഡുകാരൻ എന്ന നിലയിൽ താൻ ആർച്ചറിനോട് മാപ്പ് ചോദിക്കുന്നുവെന്നും ന്യൂസിലാൻഡുകാരിൽ നിന്ന് മികച്ച പെരുമാറ്റം പ്രതീക്ഷിക്കുന്നുവെന്നും വില്യംസൺ പറഞ്ഞു. താൻ അടുത്ത ദിവസങ്ങളിൽ തന്നെ ജോഫ്രാ ആർച്ചറിനെ നേരിട്ട്കണ്ട് മാപ്പ് പറയുമെന്നും ന്യൂസിലാൻഡ് ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.

Exit mobile version