നേരിയ ലീഡ് ന്യൂസിലാണ്ടിനു, കെയിന്‍ വില്യംസണിനു 17ാം ശതകം

ടോപ് ഓര്‍ഡറിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഹാമിള്‍ട്ടണ്‍ ടെസ്റ്റില്‍ ന്യൂസിലാണ്ടിനു ആദ്യ ഇന്നിംഗ്സ് ലീഡ്. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് 321/4 എന്ന നിലയിലാണ്. 7 റണ്‍സിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയ ന്യൂസിലാണ്ടിനു വേണ്ടി കെയിന്‍ വില്യംസണ്‍(148*) മിച്ചല്‍ സാന്റനര്‍(13*) എന്നിവരാണ് ക്രീസില്‍.

67/0 എന്ന നിലയില്‍ മൂന്നാം ദിവസ ബാറ്റിംഗ് പുനരാരംഭിച്ച ന്യുസിലാണ്ടിനു വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ടോം ലാഥത്തിനെയും(50) ജീത് റാവലിനെയും(88) മടക്കി അയയ്ച്ച് മോണേ മോര്‍ക്കെല്‍ ആണ്. എന്നാല്‍ കുറ്റന്‍ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് പുറത്താകുന്നതിനു മുമ്പ് റാവലും വില്യംസണും ചേര്‍ന്ന് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ന്യൂസിലാണ്ടിന്റെ ഏറ്റവും മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഈ 190 റണ്‍സ്. 190 റണ്‍സ് കൂട്ടുകെട്ട് തകര്‍ത്ത് ശേഷം ന്യൂസിലാണ്ട് മധ്യനിരയ്ക്ക് തകര്‍ച്ച നേരിടുന്ന കാഴ്ചയും ഹാമിള്‍ട്ടണില്‍ സാക്ഷ്യം വഹിച്ചു. 273/1 എന്ന നിലയില്‍ നിന്ന് 293/4 എന്ന നിലയിലേക്ക് തകര്‍ന്ന ന്യൂസിലാണ്ടിനെ മിച്ചല്‍ സാന്റനര്‍-വില്യംസണ്‍ കൂട്ടുകെട്ടാണ് ലീഡ് നേടിക്കൊടുത്തത്.

മോണേ മോര്‍ക്കെല്‍ , കാഗിസോ റബാഡ എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Previous articleബാര്‍ബഡോസില്‍ പാക്കിസ്ഥാനു ജയം
Next articleഷർലേയുടെ ഇരട്ട ഗോളിൽ ജെർമ്മനിക്ക് തകർപ്പൻ ജയം