ആരാധകർക്കൊപ്പം ജന്മദിനം കേക്ക്മുറിച്ചാഘോഷിച്ച് കെയ്ൻ വില്ല്യംസൺ

ആരാധകർക്കൊപ്പം ജന്മദിനമാഘോഷിച്ച് ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൺ. ശ്രീലങ്കയിൽ വെച്ചാണ് ആരാധകർക്കൊപ്പം താരം ജന്മദിനം കേക്ക് മുറിച്ചാഘോഷിച്ചത്. ശ്രീലങ്കൻ പര്യടനത്തിനായി എത്തിയ ന്യൂസിലൻഡ് ശ്രീലങ്കൻ പ്രസിഡന്റ്സ് ഇലവനുമായി പരിശീലന മത്സരത്തിനായി ഇറങ്ങിയതായിരുന്നു.

വില്ല്യംസണ്ണിന്റെ ജന്മദിനമാണെന്ന് അറിഞ്ഞ ശ്രീലങ്കൻ ക്രിക്കറ്റ് ആരാധകർ ഗ്രൗണ്ടിൽ കേക്കുമായാണ് എത്തിയത്. ആരാധകരുടെ സ്നേഹം ആവോളം ആസ്വദിച്ച വില്ല്യംസൺ തന്റെ 29 ആം പിറന്നാൾ ആരാധകർക്കൊപ്പം കേക്ക് മുറിച്ചാഘോഷിച്ചു. ആരാധകർക്കൊപ്പം കേക്ക് കട്ട് ചെയ്യുന്ന ന്യൂസിലാന്റ് ക്യാപ്റ്റന്റെ ചിത്രം ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

Exit mobile version