ശിക്ഷ നടപടിയ്ക്കെതിരെ അപ്പീല്‍ പോകാനുറച്ച് കാഗിസോ റബാഡ

- Advertisement -

കാഗിസോ റബാഡയ്ക്കെതിരെയുള്ള നടപടിയ്ക്കെതിരെ അപ്പീല്‍ പോകാനുറപ്പിച്ചതായി ദക്ഷിണാഫ്രിക്ക. പോര്‍ട്ട് എലിസബത്ത് ടെസ്റ്റിന്റെ ആദ്യ ദിവസം സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് നേടിയ ശേഷമുള്ള ആഹ്ലാദ പ്രകടനത്തിനിടെ സ്മിത്തിന്റെ തോളില്‍ തട്ടിയതിനാണ് മൂന്ന് ഡീമെറിറ്റ് പോയിന്റുകളും ഫൈനും റബാഡയ്ക്കെതിരെ മാച്ച് റഫറി ജെഫ് ക്രോ പിഴയായി ചുമത്തിയത്. ഇതോടെ 8 ഡീമെറിറ്റ് പോയിന്റ് സ്വന്തമാക്കിയ കാഗിസോ റബാഡയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക് വരുകയായിരുന്നു.

പരമ്പര 1-1 ല്‍ നില്‍ക്കെ റബാഡയുടെ സേവനം നഷ്ടമാകുന്നത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയാണ്. ഇതോടെ റബാഡയുടെ വാദം കേള്‍ക്കുവാനായി ഐസിസി ഒരു കമ്മീഷണറെ നിയോഗിക്കേണ്ടതുണ്ട്. മാര്‍ച്ച് 22നു ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനു മുമ്പായി വാദം ആരംഭിക്കുമെന്നാണ് അറിയുന്നത്. ജുഡീഷല്‍ കമ്മീഷണറെ നിയമിച്ച ഏഴ് ദിവസത്തിനകം ഹിയറിംഗ് നടക്കണമെന്നാണ് നിയമം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement