മാപ്പ് പറഞ്ഞ് കെ ഗൗതം

ഇന്ത്യ എ സ്ക്വാഡില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട കര്‍ണ്ണാടക ഓള്‍റൗണ്ടര്‍ കെ ഗൗതം ബിസിസിഐയോട് മാപ്പ് പറഞ്ഞിരിക്കുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ അസുഖം മൂലം ദുലീപ് ട്രോഫിയില്‍ നിന്ന് വിട്ടു നിന്ന കര്‍ണ്ണാടക താരം എന്നാല്‍ കര്‍ണ്ണാടക പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് താരത്തിനെതിരെ അന്വേഷണത്തിനു ഉത്തരവിട്ട ബോര്‍ഡ് ന്യൂസിലാണ്ട് എ ടീമിനെതിരെയുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് താരത്തെ ഒഴിവാക്കുകയായിരുന്നു.

താരത്തിന്റെ മാപ്പപേക്ഷ ലഭിച്ചുവെങ്കിലും താരത്തിന്റെ ഭാവി ബിസിസിഐയുടെ അന്വേഷണ കമ്മിറ്റിയുടെ കൈകളിലാണ്. തന്റെ രോഗം ടൈഫോയിഡ് ആണെന്ന് താന്‍ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും എന്നാല്‍ വൈറല്‍ പനി മാത്രമാണ് തനിക്ക് ഉണ്ടായിരുന്നതെന്നും അതിനാല്‍ അത് ഭേദമായപ്പോള്‍ കര്‍ണ്ണാടക പ്രീമിയര്‍ ലീഗില്‍ കളിക്കുകയായിരുന്നുവെന്നുമാണ് താരം പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം നവംബര്‍ 16 മുതല്‍
Next articleപെപ്പിനറിയാം ബയേണിന്റെ പുതിയ കോച്ച് ആരാണെന്ന്