പ്രായം 26, മാറ്റ് മാച്ചന്‍ കളിയവസാനിപ്പിക്കുന്നു

ഏറെക്കാലമായി തന്നെ അലട്ടിയിരുന്നു കൈക്കുഴയിലെ പരിക്ക് പൂര്‍ണ്ണമായി ഭേദമാകാത്തതാണ് താരത്തെ വിരമിക്കല്‍ തീരുമാനം എടുക്കുവാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ശസ്ത്രക്രിയയ്ക്ക് വിധേയമായെങ്കിലും പരിക്ക് വിട്ടുമാറാതെ തന്നെ താരത്തെ അലട്ടിയിരുന്നു. പരിക്കുമായി ഏറെക്കാലം സ്കോട്‍ലാന്‍ഡിനായി കളത്തിലിറങ്ങിയിരുന്നുവെങ്കിലും തന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് മെഡിക്കല്‍ സംഘം അറിയിച്ചതിനാല്‍ ഇത്തരം ദുഃഖകരമായ തീരുമാനത്തിലേക്ക് താന്‍ എത്തുകയാണെന്നാണ് അറിയിച്ചത്.

കളിക്കളങ്ങളിലെ കഴിഞ്ഞ കാലത്തെ മധുര സ്മരണകളുമായി തനിക്കി ദുഖത്തെ അതിജീവിക്കാനാകുമെന്നും താരം ട്വിറ്ററിലൂടെ അറിയിച്ചു.

2013ല്‍ കെനിയയ്ക്കെതിരെയാണ് ഏകദിനത്തിലെ ഏക ശതകം മാറ്റ് സ്വന്തമാക്കിയത്. സ്കോട്‍ലാന്‍ഡിനായി രണ്ട് ലോകകപ്പില്‍ മാറ്റ് മാച്ചന്‍ കളിച്ചിട്ടുണ്ട്. കൗണ്ടിയില്‍ 16 വര്‍ഷത്തോളം സസ്സക്സിനായി താരം കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅമേരിക്കയിൽ നാളെ എൽ ക്ലാസികോ, കണ്ണുകൾ നെയ്മറിൽ
Next articleബ്രിട്ടീഷുകാർക്കെതിരെയുള്ള വിജയത്തിന്റെ ഓർമ്മ പുതുക്കി ഇന്ന് മോഹൻ ബഗാൻ ഡേ