Site icon Fanport

അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശ് ടെസ്റ്റ് ജൂൺ 14ന്

അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം ജൂൺ 14ന് ധാക്കയിലെ ഷേര്‍-ഇ-ബംഗള സ്റ്റേഡിയത്തിൽ നടക്കും. ജൂൺ 10ന് അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിലേക്ക് എത്തും. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ജൂൺ 19ന് ഇന്ത്യയിലേക്ക് വൈറ്റ് ബോള്‍ സീരീസിനായി അഫ്ഗാനിസ്ഥാന്‍ യാത്രയാകും.

അതിന് ശേഷം ജൂലൈ 1ന് തിരികെ ബംഗ്ലാദേശിലെത്തിയ ശേഷം അവശേഷിക്കുന്ന മൂന്ന് ഏകദിനങ്ങളും രണ്ട ടി20 മത്സരങ്ങളിലും ടീമുകള്‍ ഏറ്റുമുട്ടും. ജൂലൈ 16ന് ആണ് പര്യടനത്തിലെ അവസാന മത്സരം.

Exit mobile version