ഈ മൂന്ന് മത്സരങ്ങള്‍ വെച്ച് ഇംഗ്ലണ്ട് മോശം ടീമാണെന്ന അഭിപ്രായം ശരിയല്ല

ഇന്ത്യയ്ക്കെതിരെ മൂന്ന് ടെസ്റ്റുകള്‍ നാണംകെട്ട രീതിയില്‍ തോറ്റുവെങ്കിലും അത് ഇംഗ്ലണ്ട് മോശം ടീമാണെന്ന് പറയുവാന്‍ ഉള്ള കാരണം അല്ലെന്ന് പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ഇംഗ്ലണ്ട് മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്ത ഒട്ടനവധി അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അടുത്ത് തന്നെ ശ്രീലങ്കയിലെ രണ്ട് ടെസ്റ്റുകളിലും ചെന്നൈയിലെ ആദ്യ ടെസ്റ്റിലും ഇംഗ്ലണ്ട് ടീം മിന്നും പ്രകടനം പുറത്തെടുത്തുവെന്നുള്ളത് ആരും മറക്കരുതെന്നും ജോ റൂട്ട് വ്യക്തമാക്കി.

ഈ പിച്ചുകളിലും പന്ത് തിരിയുന്ന പിച്ചുകളിലും ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാര്‍ മികവ് പുലര്‍ത്തിയെന്നതും നാട്ടില്‍ തങ്ങള്‍ക്ക് പരിചിതമായ സാഹചര്യത്തില്‍ ടീം കളിക്കാന്‍ ഇറങ്ങുമ്പോള്‍ ഇംഗ്ലണ്ട് കൂടുതല്‍ അപകടകാരിയാണെന്നും ആരും മറക്കരുതെന്ന് ജോ റൂട്ട് വ്യക്തമാക്കി.

Exit mobile version