
- Advertisement -
റാം സ്ലാം ടി20 ചാലഞ്ചില്‍ കേപ് കോബ്രാസിനെ ജെപി ഡുമിനി നയിക്കും. ഈ ഞായറാഴ്ച നവംബര്‍ 12നു ഡോള്ഫിന്സുമായാണ് കേപ് കോബ്രാസിന്റെ ആദ്യ മത്സരം. ബംഗ്ലാദേശിനെതിരെ അടുത്തിടെ അവസാനിച്ച ടി20 പരമ്പരയിലും ഡുമിനി ദക്ഷിണാഫ്രിക്കയെ നയിച്ചിരുന്നു. 2-0നു ജയം സ്വന്തമാക്കാനും ടീമിനു സാധിച്ചു. ദക്ഷിണാഫ്രിക്കയുടെ ഈ ഫോര്‍മാറ്റിലുള്ള ഏറ്റവും മികച്ച ബാറ്റ്സ്മാനും ലോകത്തെ തന്നെ മികവുറ്റ ടി20 ബാറ്റ്സ്മാന്മാരില് ഒരാളാണ് ഡുമിനി എന്നാണ് കോബ്രാസ് പരിശീലകന് ആഷ്വെല് പ്രിന്‍സ് അഭിപ്രായപ്പെട്ടത്.
ഗ്ലോബല്‍ ടി20 ലീഗ് മാറ്റിവെച്ചതിനു ശേഷം നടക്കുന്ന ടൂര്‍ണ്ണമെന്റെന്ന നിലയില്‍ റാം സ്ലാം ചാലഞ്ചിനു ഏറെ ആരാധക പിന്തുണ ദക്ഷിണാഫ്രിക്കയില്‍ ലഭിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement