Picsart 23 08 26 17 22 25 985

ജോഷ് ടംഗ് പരിക്ക് കാരണം ഇംഗ്ലീഷ് ടീമിൽ നിന്ന് പുറത്ത്

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ ഇംഗ്ലണ്ടിന്റെ യുവ പേസ് ബൗളർ ജോഷ് ടംഗ് പരിക്ക് മൂലം പുറത്തായി. ഈ വേനൽക്കാലത്ത് അയർലൻഡിനും ഓസ്‌ട്രേലിയയ്‌ക്കുമെതിരായ ടെസ്റ്റുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷം 25 കാരനായ ടംഗ് തന്റെ വൈറ്റ് ബോൾ അരങ്ങേറ്റം നടത്താൻ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് പരിക്ക് വില്ലനായി എത്തിയത്. ബുധനാഴ്ച ആരംഭിക്കുന്ന നാല് മത്സരങ്ങളുടെ പരമ്പരയിൽ ക്രിസ് ജോർദാൻ ടംഗിന് പകരക്കാരനാകും.

പരിക്ക് കാരണം ശനിയാഴ്ച സതേൺ ബ്രേവിനെതിരായ മാഞ്ചസ്റ്റർ ഒറിജിനൽസിന്റെ ദ ഹൺഡ്രഡ് എലിമിനേറ്ററും ടംഗിന് നഷ്ടമാകും. ഈ വേനൽക്കാലത്തിന്റെ തുടക്കത്തിൽ, രണ്ട് ടെസ്റ്റുകളിൽ നിന്ന് 10 വിക്കറ്റുകൾ വീഴ്ത്തി താരം ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു.

Exit mobile version