പരിക്കേറ്റ് ജോഷ് ഹാസല്‍വുഡ്, ബംഗ്ലാദേശ് പരമ്പരയില്‍ ഇനി ഇല്ല

ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ നിന്ന് പരിക്കേറ്റ ജോഷ് ഹാസല്‍വുഡ് പുറത്ത്. മൂന്നാം ദിവസമാണ് താരം പരിക്കേറ്റ് കളം വിട്ടത്. ജോഷ് ഹാസല്‍വുഡിന്റെ പകരക്കാരനെ നാളെ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. പരമ്പരയില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനു വിശ്രമം നല്‍കിയാണ് ഓസ്ട്രേലിയ സ്പിന്നര്‍മാര്‍ക്ക് മുന്‍തൂക്കമുള്ള ടീമിനെ പ്രഖ്യാപിച്ചത്.

ഹാസല്‍വുഡിനു പരിക്കേറ്റതിനാല്‍ ഓസ്ട്രേലിയയ്ക്ക് നിലവില്‍ പാറ്റ് കമ്മിന്‍സിന്റെ രൂപത്തില്‍ ഒരു പേസര്‍ മാത്രമേ ടീമിലുള്ളു. പരിക്ക് അധികമാണെങ്കില്‍ ഹാസല്‍വുഡിന്റെ സേവനം ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയിലും ലഭ്യമാവുകയില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅഷ്ഫാദിന് സ്നേഹ പൂക്കൾ കൈമാറിക്കൊണ്ട് സോക്കർ സിറ്റി
Next articleനാലാം ഏകദിനത്തില്‍ ശ്രീലങ്കയെ ലസിത് മലിംഗ് നയിക്കും