Picsart 23 06 04 17 02 52 515

ജോഷ് ഹേസിൽവുഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കില്ല

ഇന്ത്യയ്‌ക്കെതിരായ വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ജോഷ് ഹേസിൽവുഡ് കളിക്കുല്ല. താരം ഫിറ്റ്നസ് വീണ്ടെടുത്തത് കൊണ്ട് ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഓസ്ട്രേലിയ താരം ഫൈൻലിൽ കളിക്കില്ല ർന്ന് അറിയിച്ചു. ഇംഗ്ലണ്ടിനെതിരായ ആഷസ് സീരീസിനു പേസ് ബൗളർ ഉണ്ടാകും എന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂൺ 7-11 വരെ ലണ്ടനിലെ ഓവലിൽ ആണ് നടക്കുന്നത്.

ജൂൺ 16 മുതൽ ജൂലൈ 31 വരെയാണ് ആഷസ് ടെസ്റ്റ് പരമ്പര. 32കാരനായ ഹേസിൽവുഡ് പരിക്ക് കാരണം ഐ പി എല്ലിന് ഇടയിൽ ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയിരുന്നു. മെയ് 9ന് ആണ് അവസാനം അദ്ദേഹം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ചത്. ഈ സീസൺ ഐ പി എല്ലിൽ ആകെ മൂന്ന് മത്സരങ്ങൾ ആണ് താരം കളിച്ചത്. ആകെ ഒമ്പത് ഓവറുകൾ ആണ് എറിഞ്ഞത്‌. ഹേസിൽവുഡിന് പകരം മൈക്കിൽ നെസർ ഓസ്ട്രേലിയൻ ടീമിൽ എത്തും.

Exit mobile version