ഓയിന്‍ മോര്‍ഗന്റെ അഭാവത്തില്‍ ഇംഗ്ലണ്ടിനെ ജോസ് ബട്‍ലര്‍ നയിക്കും

പരിക്കേറ്റ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കില്ല. പൂനെയിലെ ആദ്യ ഏകദിനത്തിനിടെയാണ് താരത്തിന്റെ കൈ വിരലിന് പരിക്കേറ്റത്. താരത്തിന്റെ അഭാവത്തില്‍ ഇംഗ്ലണ്ടിനെ ജോസ് ബട്‍ലര്‍ നയിക്കും. ഓയിന്‍ മോര്‍ഗന്റെ പരിക്കിന് നാല് തുന്നലുകള്‍ വേണ്ടി വന്നുവെന്നാണ് അറിയുന്നത്.

താരം ഇന്ന് എംസിഎ സ്റ്റേഡിയത്തില്‍ ഫീല്‍ഡിംഗ് ഡ്രില്ലില്‍ പങ്കെടുത്ത ശേഷമാണ് മത്സരത്തിന് താന്‍ ഫിറ്റല്ലെന്ന തീരുമാനത്തിലെത്തിയത്. ഫീല്‍ഡില്‍ തനിക്ക് ഈ പരിക്കിനെ രക്ഷിക്കുന്നതിനായിട്ട് ശ്രമിക്കുന്നതിനാല്‍ നൂറ് ശതമാനം മികവോടെ ഫീല്‍ഡ് ചെയ്യാനാകുന്നില്ലെന്നും മോര്‍ഗന്‍ പറഞ്ഞു. തന്റെ അഭാവത്തില്‍ ജോസ് ടീമിനെ മികച്ച രീതിയില്‍ നയിക്കുമെന്നും മോര്‍ഗന്‍ വ്യക്തമാക്കി.

Exit mobile version