സ്കോട്‍ലാന്‍ഡ് ഏകദിന, ജോസ് ബട്‍ലര്‍ക്ക് വിശ്രമം

സ്കോട്‍ലാന്‍ഡ് ഏകദിനത്തില്‍ നിന്ന് ജോസ് ബട്‍ലര്‍ക്ക് വിശ്രമം അനുവദിച്ച് ഇംഗ്ലണ്ട്. സ്കോട്‍ലാന്‍ഡിനോടും ഓസ്ട്രേലിയയോടുമാണ് ഓയിന്‍ മോര്‍ഗന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് അടുത്ത മാസം കളിക്കാനൊരുങ്ങുന്നത്. ഇതില്‍ സ്കോട്‍ലാന്‍ഡിനെതിരെയുള്ള മത്സരത്തിലാണ് ഇംഗ്ലണ്ട് ജോസ് ബട്‍ലറിനു വിശ്രമം നല്‍കിയിരിക്കുന്നത്.

ജൂണ്‍ 10നുള്ള സ്കോട്‍ലാന്‍ഡ് ഏകദിനത്തിനായി 13 അംഗ ടീമിനെയും. ഓസ്ട്രേലിയയ്ക്കെതിരെയുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്ക് 14 അംഗ ടീമിനെയുമാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സ്ക്വാഡില്‍ പുതുതായി ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. സാം ബില്ലിംഗ്സാണ് സ്കോട്‍ലാന്‍ഡിനെതിരെ വിക്കറ്റിനു പിറകില്‍ സ്ഥാനം പിടിക്കുക. ഓസ്ട്രേലിയന്‍ ടൂറില്‍ സാം ബില്ലിംഗ്സിനു പകരം ജോസ് ബട്‍ലറും ടോം കുറനും ടീമിലെത്തും

സ്കോട്‍ലാന്‍ഡ് ഏകദിനം: ഓയിന്‍ മോര്‍ഗന്‍, മോയിന്‍ അലി, ജോനാഥന്‍ ബൈര്‍സ്റ്റോ, സാം ബില്ലിംഗ്സ്, അലക്സ് ഗെയില്‍സ്, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്സ്, മാര്‍ക്ക് വുഡ്, ഡേവിഡ് വില്ലി, ക്രിസ് വോക്സ്

ഓസ്ട്രേലിയന്‍ ഏകദിന പരമ്പര: ഓയിന്‍ മോര്‍ഗന്‍, മോയിന്‍ അലി, ജോനാഥന്‍ ബൈര്‍സ്റ്റോ, ജോസ് ബട്‍ലര്‍, ടോം കുറന്‍, അലക്സ് ഗെയില്‍സ്, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്സ്, മാര്‍ക്ക് വുഡ്, ഡേവിഡ് വില്ലി, ക്രിസ് വോക്സ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൊച്ചിക്കാരൻ അതുൽ ഉണ്ണികൃഷ്ണൻ ഇനി മാഡ്രിഡിൽ
Next articleഏകദിനത്തില്‍ നിന്ന് ഒഴിവാക്കിയത് ടെസ്റ്റുകള്‍ക്ക് തയ്യാറെടുക്കുവാന്‍ സഹായകരമാകും:രഹാനെ