ഇംഗ്ലണ്ടിന്റെ ‘X’ ഫാക്ടര്‍ ജോസ് ബട്‍ലര്‍: മൈക്കല്‍ വോണ്‍

- Advertisement -

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ ‘X’ ഫാക്ടറാണ് ജോസ് ബട്‍ലര്‍ എന്ന് അഭിപ്രായപ്പെട്ട് മൈക്കല്‍ വോണ്‍. ഐപിഎലിലെ മികച്ച ഫോമിന്റെ ബലത്തില്‍ ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ വരെ സ്ഥാനം പിടിച്ച ജോസ് ബട‍്‍ലര്‍ തന്റെ കരിയറിലെ മികച്ച ഫോണിലാണ്. ഇംഗ്ലണ്ടിന്റെ 5-0 വിജയത്തില്‍ അവസാന ഏകദിനത്തില്‍ നിര്‍ണ്ണായകമായ പ്രകടനമാണ് ജോസ് ബട്‍ലര്‍ പുറത്തെടുത്തത്. 110 റണ്‍സുമായി പുറത്താകാതെ നിന്ന താരം ഇംഗ്ലണ്ടിനെ ഒരു വിക്കറ്റ് ജയത്തിലേക്ക് നയിക്കുകയായിരുന്നു.

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷകളില്‍ വലിയൊരു പങ്കുവഹിക്കുക ജോസ് ബട‍്‍ലറാണെന്നാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ പറഞ്ഞത്. അത് തന്നെ ഇംഗ്ലണ്ടിന്റെ കിരീട സാധ്യതയുള്ള ടീമില്‍ ഏറ്റവും മുന്നിലും എത്തിക്കുന്നു. ലോകകപ്പ് ജയിക്കുന്ന ടീമുകള്‍ക്ക് എപ്പോളും ഒരു എടുത്ത് പറയാവുന്ന കളിക്കാരനുണ്ടാകും. ഇംഗ്ലണ്ടിനു അത് ജോസ് ബട്‍ലറാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement