Joshtonguedavidwarner

ജോഷ് ടംഗിന് ന്യൂസിലാണ്ട് ടി20 നഷ്ടമാകും, പകരം ക്രിസ് ജോര്‍ദ്ദന്‍

ഇംഗ്ലണ്ടിന്റെ പേസ് ബൗളര്‍ ജോഷ് ടംഗിന് ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പര നഷ്ടമാകും. പരിക്ക് കാരണം താരത്തെ ഇംഗ്ലണ്ട് സ്ക്വാഡിൽ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. സെലക്ഷന്‍ കമ്മിറ്റി ടംഗിന് പകരക്കാരനായി സീനിയര്‍ താരം ക്രിസ് ജോര്‍ദ്ദനെ സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോൺ ടര്‍ണര്‍ ആണ് പരിക്ക് കാരണം പിന്മാറിയ മറ്റൊരു താരം.

തന്റെ ടെസ്റ്റ് കരിയറിൽ മികച്ച തുടക്കം കുറിച്ച ടംഗിനെ ഇംഗ്ലണ്ട് ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയിൽ താരത്തെ പരിഗണിക്കുകയായിരുന്നു. സീനിയര്‍ താരങ്ങളായ തൈമൽ മിൽസിനെയും ക്രിസ് ജോര്‍ദ്ദനെയും മാറ്റി നിര്‍ത്തി യുവ താരങ്ങള്‍ക്ക് അവസരം നൽകുവാനായിരുന്നു ഇംഗ്ലണ്ടിന്റെ ശ്രമം എന്നാണ് വൈറ്റ് ബോള്‍ നായകന്‍ ജോസ് ബട്‍ലര്‍ വ്യക്തമാക്കിയത്.

ഓഗസ്റ്റ് 30ന് ആണ് ന്യൂസിലാണ്ടിനെതിരെയുള്ള ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.

Exit mobile version