Picsart 24 01 19 07 54 41 674

ജോണ്ടി റോഡ്സും ഭരത് അരുണും ശ്രീലങ്കൻ പരിശീലക സംഘത്തിൽ

ടീമിനെ തിരികെ പ്രതാപത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന ശ്രീലങ്ക അവരുടെ കോച്ചിംഗ് ടീമിൽ പുതിയ അംഗങ്ങളെ ചേർത്തു. ഇന്ത്യയുടെ മുൻ ഫാസ്റ്റ് ബൗളിംഗ് പരിശീലകൻ ഭരത് അരുണിനെയും മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ജോൺടി റോഡ്‌സിനെയും ശ്രീലങ്കൻ ക്രിക്കറ്റ് കോച്ചിംഗ് സ്റ്റാഫിലേക്ക് ചേർത്തു. മുൻ ശ്രീലങ്കൻ ഫിസിയോതെറാപ്പിസ്റ്റായ അലക്സ് കൗണ്ടൂരിയെയും ബോർഡ് നിയമിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് പരിശീലകനായിരുന്ന ഭരത് അരുൺ പരിശീലകൻ എന്ന നിലയിൽ മികച്ച റെക്കോർഡ് ഉള്ള ആളാണ്. ശ്രീലങ്കൻ ടീമിന്റെ ബൗളിംഗിന് ഈ നിയമനം ഉത്തേജനം നൽകും. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസമായ ജോൺടി റോഡ്‌സ്, കായിക ചരിത്രത്തിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായി പരിഗണിക്കപ്പെടുന്ന താരമാണ്. ശ്രീലങ്കയുടെ ഫീൽഡിംഗ് അടുത്തിടെ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ജോണ്ടി റോഡ്സിന്റെ വരവ് ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും എന്ന് പ്രതീക്ഷിക്കുന്നു.

Exit mobile version