Site icon Fanport

ഈ ആത്മവിശ്വാസം ഐപിഎലിലും തുടരാനാകുമെന്ന് പ്രതീക്ഷ – ജോണി ബൈര്‍സ്റ്റോ

ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ മാന്‍ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ഇംഗ്ലണ്ടിന്റെ ഓപ്പണിംഗ് താരം ജോണി ബൈര്‍സ്റ്റോയാണ്. ടെസ്റ്റ് പരമ്പരയിലെ മോശം ഫോമിന് ശേഷം മികച്ച ഫോം കണ്ടെത്തുകയായിരുന്നു താരം ഏകദിന പരമ്പരയില്‍. തന്റെ സ്ട്രൈക്കിംഗില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്നും ഈ ആത്മവിശ്വാസം തനിക്ക് ഐപിഎലിലും തുടരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോണി പ്രത്യാശ പ്രകടിപ്പിച്ചു.

ഭുവനേശ്വര്‍ കുമാറിന്റെ കഴിവ് എന്താണെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നും സണ്‍റൈസേഴ്സ് ക്യാമ്പില്‍ താന്‍ ഭുവിയ്ക്കെതിരെ കളിച്ചിട്ടുള്ളതാണെന്നും താരത്തിനെ നേരിടുവാന്‍ കൂടുതല്‍ പരിശീലനം ഇംഗ്ലണ്ടിന് ആവശ്യമായി വരുമെന്നും ജോണി ബൈര്‍സ്റ്റോ പറഞ്ഞു. സണ്‍റൈസേഴ്സിലെ തന്റെ ടീം മേറ്റ് നടരാജന്‍ ഡെത്ത് ഓവറുകളില്‍ യോര്‍ക്കറുകള്‍ എറിഞ്ഞതിനും താരം അഭിനന്ദനം അറിയിച്ചു.

Exit mobile version