സംഗക്കാരയ്ക്കൊപ്പം എത്തുമോ ജോണി ബൈര്‍സ്റ്റോ

ഒരു ചരിത്ര നേട്ടം പിന്തുടര്‍ന്നാണ് ഇന്ന് ഇംഗ്ലണ്ട് ഓപ്പണര്‍ ജോണി ബൈര്‍സ്റ്റോ കളത്തിലിറങ്ങുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ന് ഓസ്ട്രേലിയയെ നേരിടുമ്പോള്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയുടെ നേട്ടത്തിനൊപ്പമെത്തുവാനുള്ള ശ്രമമാവും ഇംഗ്ലണ്ട് ഓപ്പണര്‍ ജോണി ബൈര്‍സ്റ്റോ ലക്ഷ്യം വയ്ക്കുക.

ഇന്നത്തെ മത്സരത്തില്‍ ശതകം നേടാനായാല്‍ തുടര്‍ച്ചയായ നാല് ഏകദിനങ്ങളില്‍ ശതകം നേടുന്ന രണ്ടാമത്തെ ക്രിക്കറ്ററായി ജോണി ബൈര്‍സ്റ്റോ മാറും. ന്യൂസിലാണ്ടിനെതിരെ നേടിയ 138, 104 എന്ന സ്കോറുകള്‍ക്കു പിന്നാലെ സ്കോട്‍ലാന്‍ഡിനെതിരെയും 105 റണ്‍സ് നേടി തുടര്‍ച്ചയായ മൂന്ന് ഏകദിനങ്ങളില്‍ ബൈര്‍സ്റ്റോ ശതകം നേടിയിരുന്നു. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ കൂടി ശതകം നേടിയാല്‍ സംഗക്കാരയുടെ റെക്കോര്‍‍ഡിനൊപ്പം ബൈര്‍സ്റ്റോ എത്തും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഓസ്ട്രേലിയയെ നയിക്കുന്ന മൂന്നാമത്തെ കീപ്പറായി ടിം പെയിന്‍
Next article2026ലെ ലോകകപ്പ് വേദി ഇന്നറിയാം