ഇംഗ്ലണ്ട് യുവ നിരയുടെ മുഖ്യ കോച്ചായി ജോണ്‍ ലൂയിസ്

ഇംഗ്ലണ്ട് യുവനിരയുടെ കോച്ചായി ജോണ്‍ ലൂയിസ്. ഇക്കഴിഞ്ഞ U-19 ലോകകപ്പില്‍ ടീമിന്റെ താല്‍ക്കാലിക ദൗത്യം കൈകാര്യം ചെയ്തത് ജോണ്‍ ആയിരുന്നു. സസ്സെക്സ് ടീമിന്റെ കോച്ചിംഗ് സ്റ്റാഫിലും അംഗമായിരുന്നു താരം. ഏപ്രിലിലാവും ജോണ്‍ തന്റെ പുതിയ ദൗത്യത്തിന്റെ ചുമതലയേല്‍ക്കുക. ഇംഗ്ലണ്ടിനായി ഒരു ടെസ്റ്റുള്‍പ്പെടെ 16 അന്താരാഷ്ട്ര മത്സരത്തില്‍ കളിച്ച താരമാണ് ജോണ്‍ ലൂയിസ്.

സസ്സെക്സിന്റെ അസിസ്റ്റന്റ് മുഖ്യ കോച്ച് പദവി ഉപേക്ഷിച്ചാവും ജോണ്‍ ഇംഗ്ലണ്ട് യുവനിരയ്ക്കൊപ്പം ചേരുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial