മുൻ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോൺ എഡ്റിച് അന്തരിച്ചു

മുൻ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോൺ എഡ്റിച് അന്തരിച്ചു. 83 വയസ്സായിരുന്നു. ഫസ്റ്റ് ക്ലാസിൽ നൂറിൽ അധികം സെഞ്ച്വറികൾ നേടിയ താരമാണ് എഡ്റിച്. ഇംഗ്ലണ്ടിനായി 77 ടെസ്റ്റുകൾ കളിച്ച എഡ്റിച് 5000ൽ അധികം റൺസ് രാജ്യത്തിനായി നേടിയിട്ടുണ്ട്. 12 സെഞ്ച്വറിയും ദേശീയ ടീമിനായി അദ്ദേഹം നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസിൽ 103 സെഞ്ച്വറികളും 39000 റൺസും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്‌.

1963ൽ വെസ്റ്റിൻഡീസിനെതിരെ ആയിരുന്നു എഡ്റിചിന്റെ അരങ്ങേറ്റം. 1976ൽ ആയിരുന്നു വിരമിച്ചത്. 1971ൽ ആദ്യ ഏകദിനം നടക്കുമ്പോൾ എഡ്റിച് കളിച്ചിരുന്നു. ആദ്യ ബൗണ്ടറിയും ആദ്യ അർധ സെഞ്ച്വറിയും നേടി അന്ന് മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കാനും അദ്ദേഹത്തിന് ആയിരുന്നു.

Exit mobile version