
ബാര്‍ബഡോസില്‍ ജനിച്ച സസ്സെക്സിനു വേണ്ടി കൗണ്ടി കളിക്കുന്ന ക്രിക്കറ്റ് ലോകത്തെ ഏറ്റവും പുതിയ സെന്സേഷന് ജോഫ്ര ആര്‍ച്ചര്‍ക്ക് ഇനി ഇംഗ്ലണ്ടിനു വേണ്ടി കളിക്കാം. വരുന്ന ലോകകപ്പിനു അര്ച്ചറിനു കളിക്കാനാകുന്ന തരത്തില്‍ ഇംഗ്ലണ്ട് തങ്ങളുടെ നിയമാവലിയില്‍ ഭേദഗതി വരുത്തിയെന്നാണ് അറിയുന്നത്. ഏഴ് വര്‍ഷത്തിലധികം ഇംഗ്ലണ്ടില്‍ താമസിക്കുന്ന ഒരാളാണെങ്കില്‍ യോഗ്യത നേടുമെന്ന തരത്തില്‍ ഇംഗ്ലണ്ട ഭേദഗതി നടത്തിയതോടെയാണ് ആര്‍ച്ചറിന്റെ പങ്കെടുക്കല്‍ സാധ്യമാകുന്നത്.
ബ്രിട്ടീഷ് പാസ്പോര്‍ട്ടുള്ള ആര്‍ച്ചര്‍ ഐസിസിയുടെ നിയമ പ്രകാരം 36 മാസത്തെ കാലയളവ് പൂര്‍ത്തിയാക്കിയാല്‍ മറ്റൊരു രാജ്യത്തിനു വേണ്ടി കളിക്കുവാനുള്ള യോഗ്യത നേടും. 2013ല്‍ വിന്‍ഡീസിനു വേണ്ടി അണ്ടര്‍ 19 ടീമില്‍ കളിച്ച താരമാണ് ജോഫ്ര ആര്‍ച്ചര്‍. അതിനു ശേഷം വിന്‍ഡീസില്‍ പ്രാദേശിക ക്രിക്കറ്റ് താരം കളിച്ചിട്ടില്ല.
2015 മുതല്‍ ഇംഗ്ലണ്ടില്‍ ക്ലബ് ക്രിക്കറ്റ് കളിക്കുവാനാരംഭിച്ച താരത്തെ സസ്സെക്സിലേക്ക് എത്തിക്കുന്നത് ക്രിസ് ജോര്‍ദാന്‍ ആണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
