
ന്യൂലാന്‍ഡ്സില്‍ നടന്നത് പോലെ പന്തില്‍ കൃത്രിമം കാണിക്കല്‍ സംഭവം ഓസ്ട്രേലിയ ആഷസിലും ചെയ്തിട്ടുണ്ടാകുമെന്ന വാദം ഒരു ഭാഗത്ത് ശക്തിയായി ഉയരുമ്പോള്‍ അതിനെക്കുറിച്ച് തനിക്ക് വ്യക്തമായി ഒന്നും അറിയില്ലെന്ന് അറിയിച്ച് ജോ റൂട്ട്. ഇപ്പോള്‍ നടന്നത് ടെസ്റ്റ് ക്രിക്കറ്റിനും പൊതുവേ ക്രിക്കറ്റിനും നാണക്കേടുണ്ടാക്കിയ സംഭവമാണിതെന്ന് അഭിപ്രായപ്പെട്ട ജോ റൂട്ട് എന്നാല്‍ ഇത് ആഷസിലും ഓസ്ട്രേലിയ നടപ്പിലാക്കിയിട്ടുണ്ടാകുമോ എന്ന ചോദ്യത്തിനു തന്റെ അറിവില്ല ഇല്ല എന്നാണ് പറഞ്ഞത്.
ടീമിലെ അംഗങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്നത് ഒരു ക്യാപ്റ്റന്റെ ഉത്തരവാദിത്വമാണ്. ആഷസില്‍ അത്ര അനുകൂലമായ സാഹചര്യത്തില്‍ ഓസ്ട്രേലിയയ്ക്ക് റിവേഴ്സ് സ്വിംഗ് ലഭിച്ചിരുന്നു. ഇപ്പോള്‍ നടന്ന വിവാദ വിഷയത്തോടെയാണ് അന്നത്തെ റിവേഴ്സ് സ്വിംഗിനു പിന്നിലും ഓസ്ട്രേലിയയുടെ ചതിയാണോയെന്ന് ഒരു വിഭാഗം കാണികളും ക്രിക്കറ്റ് പണ്ഡിതന്മാരും സംശയം പ്രകടിപ്പിച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial