ടി20 പരമ്പരയില്‍ ജോ റൂട്ടിനു മടങ്ങിവരവ്, ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

- Advertisement -

ഓസ്ട്രേലിയയും ഇന്ത്യയും ഉള്‍പ്പെടുന്ന ടി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു. 14 അംഗ ടീമിലേക്ക് ജോ റൂട്ട് മടങ്ങിയെത്തുന്നു എന്നതാണ് പ്രധാനം. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ അവസാനമായി ടി20യില്‍ കളിച്ചിട്ടുള്ളത്. പൊതുവേ റൂട്ടിനെ ടെസ്റ്റ് നായകന്‍ എന്ന നിലയില്‍ വിശ്രമം നല്‍കുന്ന ഫോര്‍മാറ്റാണ് ടി20. ജോ റൂട്ട് മടങ്ങിയെത്തുന്നതോടെ ദാവീദ് മലനാണ് ടീമിലെ സ്ഥാനം നഷ്ടമായത്.

ഇംഗ്ലണ്ട്: ഓയിന്‍ മോര്‍ഗന്‍, മോയിന്‍ അലി, ജോമി ബൈര്‍സ്റ്റോ, ജേക്ക് ബാള്‍, ജോസ് ബട്‍ലര്‍, സാം കറന്‍, ടോം കറന്‍, അലക്സ് ഹെയില്‍സ്, ക്രിസ് ജോര്‍ദ്ദന്‍, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ജേസണ്‍ റോയ്, ഡേവിഡ് വില്ലി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement