റൂട്ടിനെ പിടിച്ചുകെട്ടാനാകാതെ ഇന്ത്യ, ഇംഗ്ലണ്ട് ശക്തമായി മുന്നേറുന്നു

ലോര്‍ഡ്സിൽ ഇംഗ്ലണ്ട് അതിശക്തമായി മുന്നേറുന്നു. മൂന്നാം ദിവസം ടീ ബ്രേക്കിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 98 ഓവറിൽ 314/5 എന്ന നിലയില്‍ ആണ്. ലഞ്ചിന് ശേഷം ജോണി ബൈര്‍സ്റ്റോ(57), ജോസ് ബട്‍ലര്‍(23) എന്നിവരെ ഇംഗ്ലണ്ടിന് നഷ്ടമായി.

എന്നാൽ തന്റെ മികച്ച ഫോം തുടര്‍ന്ന ജോ റൂട്ട് ശതകം തികച്ച ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 132 റൺസ് നേടിയ ജോ റൂട്ടും 20 റൺസുമായി മോയിന്‍ അലിയുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. ഇന്ത്യയുടെ സ്കോറിനൊപ്പമെത്തുവാന്‍ ഇംഗ്ലണ്ടിന് 50 റൺസ് കൂടി മതി.

Exit mobile version