Picsart 24 08 25 00 12 04 095

ജോ റൂട്ടിന്റെ മികവിൽ ശ്രീലങ്കയെ 5 വിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ലണ്ട്

ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് 5 വിക്കറ്റ് വിജയം. ഇന്ന് ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ 326 റൺസ് നേടിയതോടെ ഇംഗ്ലണ്ടിന് വിജയിക്കാൻ 205 ചെയ്സ് ചെയ്യേണ്ടതായി വന്നു. അഞ്ചു വിക്കറ്റുകൾ നഷ്ടമായി എങ്കിലും ഇംഗ്ലണ്ടിന് വിജയം ഉറപ്പിക്കാൻ ആയി. 62 റൺസുമായി പുറത്താകാതെ നിന്ന ജോ റൂട്ടിന്റെ ഇന്നിംഗ്സ് ആണ് ഇംഗ്ലണ്ടിന് കരുത്തായത്.

8 റൺസുമായി ക്രിസ് വോക്സും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി രണ്ടാം ഇന്നിങ്സിൽ ജേമി സ്മിത്ത് 39 റൺസ്, ഡാൻ ലോറൻസ് 34 റൺസ്, ഹാർ ബ്രൂക് 32 റൺസ് എന്നിവരരും തിളങ്ങി.

ശ്രീലങ്ക കമിന്ദു മെൻഡിസിന്റെ 113 റൺസിന്റെ മികവിൽ ആയിരുന്നു 326 റൺസ് എടുത്തത്. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 358 റൺസും, ശ്രീലങ്ക ആദ്യ ഇന്നിങ്സിൽ 236 റൺസും ആയിരുന്നു എടുത്തത്.

Exit mobile version