ഇവരുടെ വിരമിക്കല്‍ തീരുമാനം ഉടനുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു: ജോ റൂട്ട്

- Advertisement -

ആഷസ് പരമ്പര നഷ്ടമായതിനു പിന്നാലെ ഇംഗ്ലണ്ട് ടീമിലെ ചില സീനിയര്‍ താരങ്ങള്‍ വിരമിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പരക്കുന്നതിനു തൊട്ടുപിന്നാലെയാണ് വിഷയത്തില്‍ തന്റെ നിലപാടറിയിച്ച് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. അലിസ്റ്റര്‍ കുക്ക്, ജെയിംസ് ആന്‍ഡേഴ്സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നീ സീനിയര്‍ താരങ്ങള്‍ ഉടനെ വിരമിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു എന്ന പറഞ്ഞ് റൂട്ട് താരങ്ങള്‍ ഒരു വര്‍ഷമെങ്കിലും കുറഞ്ഞത് ഇംഗ്ലണ്ടിനു വേണ്ടി തുടര്‍ന്നും കളിക്കണമെന്ന അഭിപ്രായമാണ് തനിക്കെന്ന് അറിയിച്ചു.

അലിസ്റ്റര്‍ കുക്കിന്റെ ബാറ്റിംഗ് തീര്‍ത്തും പരാജയമായപ്പോള്‍ ചില മത്സരങ്ങളില്‍ മികച്ച ബൗളിംഗ് കാഴ്ചവയ്ക്കാന്‍ ആന്‍ഡേഴ്സണ് പരമ്പരയില്‍ കഴിഞ്ഞിട്ടുണ്ട്. ബ്രോഡിനും അത്ര സുഖകരമല്ലാത്ത ഓര്‍മ്മകളാണ് പരമ്പര സമ്മാനിച്ചത്. പല ഭാഗത്ത് നിന്നും ഇവരുടെ വിരമിക്കലിനായി മുറവിളി ഉയരുമ്പോളും റൂട്ട് ഇവര്‍ക്ക് പിന്നില്‍ ശക്തമായി ഉറച്ച് നില്‍ക്കുകയാണ്. അടുത്ത രണ്ട് ടെസ്റ്റുകളില്‍ വിജയിച്ച് വൈറ്റ് വാഷ് ഒഴിവാക്കുക എന്ന ലക്ഷ്യവുമായി ഇറങ്ങുന്ന ഇംഗ്ലണ്ടിനു ഈ മൂവര്‍ സംഘത്തിന്റെ പ്രകടനം ഏറെ നിര്‍ണ്ണായകമാകുമെന്ന് തീര്‍ച്ചയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement