Picsart 23 12 11 16 59 19 309

ജിതേഷ് ശർമ്മ സൂര്യകുമാറിനെ പോലുള്ള കളിക്കാരനാണ് എന്ന് ഇർഫാൻ

വിക്കറ്റ് കീപ്പിംഗ് ബാറ്റർ ജിതേഷ് ശർമ്മ സൂര്യകുമാർ യാദവിനെ പോലുള്ള കളിക്കാരനാണെന്ന് മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ഇഷാൻ കിഷന് പകരം ഇന്ത്യ ജിതേഷിനെ കളിപ്പിക്കണം എന്നും ഇർഫാൻ പത്താൻ പറഞ്ഞു.

“ഞാൻ ആണെങ്കിൽ ജിതേഷിനെ കളിപ്പിക്കും. ഇഷാനെ കളിക്കണമെങ്കിൽ, അത് ഏകദിനമായാലും ടി20യിലായാലും, നിങ്ങൾ അവനെ ടോപ് ഓർഡറിൽ കളിപ്പിക്കണം, പക്ഷെ ഇപ്പോൾ ഇന്ത്യയുടെ ടോപ് ഓർഫറിൽ ട്രാഫിക് ജാം ഉണ്ട്”പത്താൻ പറഞ്ഞു.

“നിങ്ങൾ മധ്യനിരയിൽ ബാറ്റ് ചെയ്യുമ്പോൾ, നിങ്ങൾക്ക് മുന്നിൽ സ്പിൻ ലഭിക്കും, അവിടെ കിഷന് ചില സമയങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. ജിതേഷ് ശർമ്മ അല്പം ക്രിയേറ്റീവ് കളിക്കാരനാണ്. അദ്ദേഹം ഒരു സൂര്യകുമാർ യാദവ് ടൈപ്പ് കളിക്കാരനാണ്. അവൻ വ്യത്യസ്ത തരം ഷോട്ടുകൾ കളിക്കുന്നതും നിങ്ങൾ കാണും,” പത്താൻ കൂട്ടിച്ചേർത്തു.

Exit mobile version