Site icon Fanport

WBBL 10: ജെമിമ റോഡ്രിഗസിനെ നിലനിർത്തി ബ്രിസ്ബെയ്ൻ ഹീറ്റ്


ഇന്ത്യൻ ക്രിക്കറ്റ് താരം ജെമിമ റോഡ്രിഗസ് വരാനിരിക്കുന്ന വനിതാ ബിഗ് ബാഷ് ലീഗിന്റെ (WBBL) പത്താം പതിപ്പിൽ ബ്രിസ്ബെയ്ൻ ഹീറ്റിനായി കളിക്കും. വ്യാഴാഴ്ച നടന്ന അന്താരാഷ്ട്ര താരങ്ങളുടെ ഡ്രാഫ്റ്റിൽ ഫ്രാഞ്ചൈസി താരത്തെ നിലനിർത്തുകയായിരുന്നു.

Picsart 24 07 08 09 58 58 928


ജെമിമ റോഡ്രിഗസ് ബ്രിസ്ബെയ്‌നിൽ “ആരാധകരുടെ പ്രിയങ്കരി”യാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. വെസ്റ്റ് ഇൻഡീസിന്റെ ചിനെല്ലെ ഹെൻറി, ദക്ഷിണാഫ്രിക്കയുടെ നദീൻ ഡി ക്ലാർക്ക് എന്നിവർക്കൊപ്പം ജെമിമ വീണ്ടും ഹീറ്റ് ജേഴ്സി അണിയും.


ഈ വർഷത്തെ ഡ്രാഫ്റ്റിൽ, വനിതാ ക്രിക്കറ്റിലെ പ്രമുഖരായ നിരവധി താരങ്ങൾ ഉൾപ്പെടെ ആകെ 23 വിദേശ കളിക്കാരെയാണ് എട്ട് ഡബ്ല്യു.ബി.ബി.എൽ ഫ്രാഞ്ചൈസികൾ തിരഞ്ഞെടുത്തത്. 15 ഇന്ത്യൻ കളിക്കാർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും, ഈ റൗണ്ടിൽ നിലനിർത്തപ്പെട്ട ഏക ഇന്ത്യൻ താരം ജെമിമ മാത്രമാണ്.


തിരഞ്ഞെടുത്ത മറ്റ് പ്രധാന താരങ്ങളല്ല്:

Exit mobile version