
ഇന്ത്യയ്ക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ രംഗന ഹെരാത്ത് ഇല്ല. പകരം ജെഫ്രേ വാന്ഡേര്സേയെ ടീമില്‍ ഉള്‍പ്പെടുത്തി ശ്രീലങ്ക. രണ്ടാം ടെസ്റ്റിനു ശേഷം രംഗന ഹെരാത്ത് നടുവേദന അറിയിച്ചതിനെത്തുടര്‍ന്നാണ് മുന്‍കരുതലെന്ന നിലയ്ക്കാണ് ശ്രീലങ്ക യുവ താരത്തെ ആദ്യം ടീമില്‍ ഉള്‍പ്പെടുത്തിയതെങ്കിലും പിന്നീട് രംഗന ഹെരാത്ത് മൂന്നാം ടെസ്റ്റില്‍ ഇല്ല എന്ന വാര്‍ത്ത ബോര്‍ഡ് സ്ഥിതീകരിക്കുകയായിരുന്നു. ടെസ്റ്റില്‍ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത ജെഫ്രേ ശ്രീലങ്കയ്ക്കായി 11 ഏകദിനങ്ങളും 7 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഈ മാസം അവസാനം ഹെരാത്ത് ഇന്ത്യന്‍ പര്യടനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങും.
ഡിസംബര്‍ 2നു ഫിറോസ് ഷാ കോട്ലയിലാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ്. നാഗ്പൂര്‍ ടെസ്റ്റ് വിജയിച്ചതോടെ ഇന്ത്യ പരമ്പരയില്‍ 1-0 ന്റെ ലീഡ് കരസ്ഥമാക്കിയിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial