വാര്‍വിക്ക്ഷെയര്‍ നായകനായി മുന്‍ ന്യൂസിലാണ്ട് താരം ജീതന്‍ പട്ടേല്‍

വാര്‍വിക്ക്ഷെയറിന്റെ പുതിയ കൗണ്ടി നായകനായി മുന്‍ ന്യൂസിലാണ്ട് താരം ജീതന്‍ പട്ടേല്‍. ചതുര്‍ദിന, 50 ഓവര്‍ മത്സരങ്ങളിലാണ് ജീതന്‍ ടീമിനെ നയിക്കുക. ടി20 ബ്ലാസ്റ്റില്‍ മറ്റൊരു ന്യൂസിലാണ്ട് താരം ഗ്രാന്റ് എലിയോട്ട് ടീമിനെ നയിക്കും. 2009ലാണ് ജീതന്‍ ടീമില്‍ ചേരുന്നത്. ഇയാന്‍ ബെല്ലില്‍ നിന്നാണ് ജീതന്‍ പട്ടേല്‍ ക്യാപ്റ്റന്‍സി ചുമതലകള്‍ ഏറ്റുവാങ്ങുന്നത്. ടി20 ബ്ലാസ്റ്റില്‍ ബെല്ലിന്റെ കീഴില്‍ ടീം റണ്ണറപ്പായി അവസാനിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial