എംസിസിയെ നയിക്കുവാന്‍ മുന്‍ ശ്രീലങ്കന്‍ നായകന്‍

- Advertisement -

മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ദ്ധേനേ എംസിസിയെ(മേരിലേബോണ്‍ ക്രിക്കറ്റ് ക്ലബ്ബിനെ) അടുത്ത മാസം ലോര്‍ഡ്സില്‍ നടക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ നയിക്കും. നെതര്‍ലാണ്ട്സ് നേപ്പാള്‍ എന്നീ രാജ്യങ്ങളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന മറ്റു ടീമുകള്‍. 2015ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് റിട്ടയര്‍ ചെയ്ത മഹേല എംസിസിയുടെ ആജീവനാന്ത അംഗമാണ്.

സ്കോ‍ട്‍ലാന്‍ഡ് താരങ്ങളായ ഡയലന്‍ ബഡ്ജ്, അലസഡൈര്‍ ഇവാന്‍സ്, മാര്‍ക്ക് വാട്ട് എന്നിവര്‍ മഹേലയ്ക്ക് കീഴില്‍ എംസിസിയ്ക്കായി അണിനിരിക്കുന്നുണ്ട്. വരുന്ന ദിവസങ്ങളില്‍ ബാക്കി സ്ക്വാഡ് പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്. ജൂലൈ 29നാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement