സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി ജയസൂര്യ തുടരും

- Advertisement -

ശ്രീലങ്കയുടെ സെലക്ടര്‍മാരുടെ ചെയര്‍മാനായി സനത് ജയസൂര്യ തുടരും. ആറ് മാസത്തേക്ക് കൂടിയാണ് ശ്രീലങ്ക ക്രിക്കറ്റ് ജയസൂര്യയുടെ കാലാവധി നീട്ടിക്കൊടുത്തത്. ജയസൂര്യയോടൊപ്പം ജൂണ്‍ 30നു കാലാവധി തീര്‍ന്ന കമ്മിറ്റിയ്ക്കും 2017 അവസാനം വരെ കരാര്‍ നീട്ടിക്കൊടുത്തിട്ടുണ്ട്.

ശ്രീലങ്കയുടെ കായിക മന്ത്രി പുതിയ സെലക്ഷന്‍ കമ്മിറ്റി അധികാരമേല്‍ക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ബോര്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ജയസൂര്യ, അസങ്ക ഗുരുസിംഗേ, രഞ്ജിത്ത് മധുരസിംഗ്, രോമേഷ് കലുവിതരണ, എറിക് ഉപശാന്ത എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍.

ശ്രീലങ്കയുടെ ചാമ്പ്യന്‍സ് ട്രോഫി പരാജയത്തിനു ശേഷം കളിക്കാരിന്മേല്‍ ശകാരം ചൊരിഞ്ഞ കായിക മന്ത്രി ദയസിരി ജയശേഖരുയുടെ പരാമര്‍ശങ്ങളും അതിനു മലിംഗ നല്‍കിയ മറുപടിയുമെല്ലാം ശ്രീലങ്കന്‍ ക്രിക്കറ്റില്‍ വലിയ കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരുന്നു. കായിക മന്ത്രിയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനു മലിംഗയ്ക്കെതിരെ പിഴ ചുമത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement