വിഹാരിയ്ക്ക് ശതകം, നാല് റണ്‍സ് അകലെ ശതകം നഷ്ടമായി ജയന്ത് യാദവ്

- Advertisement -

216 റണ്‍സിന്റെ എഴാം വിക്കറ്റ് കൂട്ടുകെട്ടിനു ആദിത്യ സര്‍വാതേ അവസാന കുറിച്ചപ്പോള്‍ ഇറാനി ട്രോഫിയുടെ അഞ്ചാം ദിവസം അര്‍ഹമായ ശതകം നഷ്ടമായി ജയന്ത് യാദവ്. ഹനുമന വിഹാരി ശതകം നേടി റെസ്റ്റ് ഓഫ് ഇന്ത്യയുടെ ചെറുത്ത്നില്പ് നയിച്ചപ്പോള്‍ കൂടെ പൂര്‍ണ്ണ പിന്തുണയുമായി ജയന്ത് യാദവും ഒപ്പം നില്‍ക്കുകയായിരുന്നു. 98/6 എന്ന നിലയിലേക്ക് തകര്‍ന്ന റെസ്റ്റ് ഓഫ് ഇന്ത്യയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് വിഹാരി-ജയന്ത് കൂട്ടുകെട്ടായിരുന്നു. 96 റണ്‍സ് നേടിയ ജയന്ത് യാദവിനെ ആദിത്യ സര്‍വാതേയുടെ പന്തില്‍ അക്ഷയ് വാഡ്കര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കിയപ്പോള്‍ ടീം സ്കോര്‍ 314/7 എന്ന നിലയിലായിരുന്നു.

അഞ്ചാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ റെസ്റ്റ് ഓഫ് ഇന്ത്യ 342/7 എന്ന നിലയിലാണ്. 144 റണ്‍സ് നേടിയ വിഹാരിയ്ക്കൊപ്പം 9 റണ്‍സുമായി ഷാഹ്ബാസ് നദീം ആണ് ക്രീസില്‍ നില്‍ക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement