Jayantyadav

നെറ്റ് ബൗളിംഗ് സംഘത്തിലേക്ക് ജയന്ത് യാദവും

ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി നെറ്റ് ബൗളര്‍മാരുടെ സംഘത്തെ വീണ്ടും വിപുലപ്പെടുത്തി. ജയന്ത് യാദവിനെയും പുൽകിത് നാരംഗിനെയും ആണ് പുതുതായി നെറ്റ് ബൗളര്‍മാരായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ നാഗ്പൂരിൽ നടക്കുന്ന ക്യാമ്പിലേക്ക് വാഷിംഗ്ടൺ സുന്ദര്‍, സായി കിഷോര്‍, രാഹുല്‍ ചഹാര്‍, സൗരഭ് കുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയിരുന്നു. നഥാന്‍ ലയൺ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുവാന്‍ ആണ് ഇന്ത്യയുടെ ഈ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.

Exit mobile version