Picsart 24 07 08 16 05 51 621

ജയ് ഷാ BCCI വിടും, ലക്ഷ്യം ICC ചെയർമാൻ സ്ഥാനം

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ (ഐസിസി) അടുത്ത ചെയർമാനാകാൻ ജയ് ഷാ ശ്രമിക്കും എന്ന് റിപ്പോർട്ട്. ഇപ്പോൾ ബി സി സി ഐ സെക്രട്ടറി ആയ ജയ് ഷാ ആ സ്ഥാനം ഒഴിഞ്ഞ് ഐ സി സി ചെയർമാൻ സ്ഥാനത്തിനായി മത്സരിക്കും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഐ സി സി ചെയർമാൻ തിരഞ്ഞെടുപ്പ് ഈ വർഷം നവംബറിൽ നടക്കും. നിലവ ഗ്രെഗ് ബാർക്ലേ ആണ് ചെയർമാൻ. അവസാന നാല് വർഷമായി അദ്ദേഹമാണ് ആ സ്ഥാനം വഹിക്കുന്നത്.

ജയ് ഷാ ഐ സി സി ചെയർമാൻ ആവുകയാണെങ്കിൽ ഏറ്റവും പ്രായം കുറഞ്ഞ ഐ സി സി ചെയർമാനായി അദ്ദേഹം മാറും. ഐസിസി വാർഷിക സമ്മേളനം ജൂലൈയിൽ കൊളംബോയിൽ നടക്കാൻ ഇരിക്കുകയാണ്. ഈ സമ്മേളനത്തിൽ തിരഞ്ഞെടുപ്പിനെ കുറിച്ച് കൂടുതൽ വ്യക്തത വരും.

2015ൽ ബിസിസിഐയുടെ ഭാഗമാറ്റ ജയ് ഷാ 2019 സെപ്റ്റംബറിൽ ബി സി സി ഐ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Exit mobile version