Picsart 24 05 11 23 36 53 729

ജയ് ഷാ ICC ചെയർമാൻ ആകും, ഓസ്ട്രേലിയയും ഇംഗ്ലണ്ടും പിന്തുണക്കും

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ (ഐസിസി) അടുത്ത ചെയർമാനാകാൻ ജയ് ഷാ തന്നെ മുൻ പന്തിയിൽ എന്ന് റിപ്പോർട്ട്. ഇപ്പോൾ ബി സി സി ഐ സെക്രട്ടറി ആയ ജയ് ഷാ ആ സ്ഥാനം ഒഴിഞ്ഞ് ഐ സി സി ചെയർമാൻ സ്ഥാനത്തിനായി മത്സരിക്കും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഐ സി സി ചെയർമാൻ തിരഞ്ഞെടുപ്പ് ഈ വർഷം നവംബറിൽ നടക്കും. നിലവ ഗ്രെഗ് ബാർക്ലേ ആണ് ചെയർമാൻ. അവസാന നാല് വർഷമായി അദ്ദേഹമാണ് ആ സ്ഥാനം വഹിക്കുന്നത്. അദ്ദഹം സ്ഥാനത്ത് തുടരില്ല എന്ന് ഇപ്പോൾ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്‌.

ഓഗസ്റ്റ് 27ന് ആണ് ചെയർമാൻ ആകാൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡും ഇംഗ്ലണ്ടും ജയ്ഷായെ പിന്തുണക്കും. ജയ് ഷാ ഐ സി സി ചെയർമാൻ ആവുകയാണെങ്കിൽ ഏറ്റവും പ്രായം കുറഞ്ഞ ഐ സി സി ചെയർമാനായി അദ്ദേഹം മാറും.

2015ൽ ബിസിസിഐയുടെ ഭാഗമായ ജയ് ഷാ 2019 സെപ്റ്റംബറിൽ ബി സി സി ഐ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Exit mobile version