ബുംറയ്ക്ക് പരിക്ക്, ഇംഗ്ലണ്ട് ടി20 ഏകദിന പരമ്പരകളില്‍ കളിക്കില്ല

- Advertisement -

ലഭിക്കുന്ന ഏറ്റവും പുതിയ വിവരപ്രകാരം ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയുടെ സേവനം ടീമിനു ഇംഗ്ലണ്ടില്‍ ലഭിക്കില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്. അയര്‍ലണ്ടിനെതിരെ ടി20 പരമ്പരയ്ക്കിടെ താരത്തിനു പരിക്കേറ്റിരുന്നു എന്നാണ് ഇപ്പോള്‍ അറിയുവാന്‍ കഴിയുന്നത്. വിരലിനേറ്റ പൊട്ടലാണ് താരത്തിനെ നാട്ടിലേക്ക് മടങ്ങുവാന്‍ ഇടയാക്കിയിരിക്കുന്നത്.

Pic Credits: @greymind43

ടെസ്റ്റ് മത്സരങ്ങള്‍ക്ക് പൂര്‍ണ്ണമായി ഫിറ്റ് ആകുന്നതിനു വേണ്ടിയാണ് താരം ഏകദിനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുവാനൊരുങ്ങുന്നതെന്നാണ് മനസ്സിലാക്കുന്നത്. വാഷിംഗ്ടണ്‍ സുന്ദറും പരിശീലനത്തിനിടെ പരിക്കേറ്റ് പോകുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. താരത്തിന്റെ പരിക്കിന്റെ തീവ്രത എത്രത്തോളമാണെന്ന് കൃത്യമായി അറിയില്ല. ഇന്ത്യ എ ടീമിനൊപ്പമുള്ള ദീപക് ചഹാറോ ശര്‍ദ്ധുല്‍ താക്കൂറിനെയോ പകരം പരിഗണിക്കുമെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement