ദക്ഷിണാഫ്രിക്കയിലേക്ക് ജസ്പ്രീത് ബുംറ

- Advertisement -

ദക്ഷിണാഫ്രിക്കയിലേക്കുള്ള ഇന്ത്യയുടെ 17 അംഗ ടീമിനെ പ്രഖ്യാപിച്ചു. ശ്രീലങ്ക ടെസ്റ്റ് ടീമില്‍ നിന്ന് ഏറെ വ്യത്യാസങ്ങളൊന്നുമില്ലാത്ത ടീമില്‍ ജസ്പ്രീത് ബുംറ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. പാര്‍ത്ഥിവ് പട്ടേലും ടീമില്‍ ഇടം നേടി.

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാര്‍ത്ഥിവ് ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുന്നത്. ടീം തിരഞ്ഞെടുപ്പ് ഒട്ടും പ്രയാസമേറിയതായിരുന്നില്ലെന്നാണ് സെലക്ടര്‍ എംഎസ്കെ പ്രസാദ് അറിയിച്ചത്. പരിമിത ഓവറില്‍ തന്റെ യോര്‍ക്കര്‍ എറിയുവാനുള്ള കഴിവ് കൊണ്ട് ഏറെ ഉപയോഗപ്രദമായ ബൗളറായി മാറിയ ബുംറയെ ടെസ്റ്റിലും ഉപയോഗിക്കുവാനുള്ള സമയമായെന്നാണ് മുഖ്യ സെലക്ടര്‍ അഭിപ്രായപ്പെട്ടത്. ഇന്ത്യയ്ക്ക് വേണ്ടി ഏകദിനങ്ങളിലും ടി20യിലും കഴിവ് തെളിയിച്ച ബുംറ രഞ്ജി മത്സരങ്ങളിലും മികച്ച പ്രകടനങ്ങള്‍ തുടര്‍ച്ചയായി പുറത്തെടുക്കുന്നത് തിരഞ്ഞെടുപ്പ് എളുപ്പമാക്കിയെന്ന് പ്രസാദ് പറഞ്ഞു.

സ്ക്വാഡ്: വിരാട് കോഹ്‍ലി, മുരളി വിജയ്, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, വൃദ്ധിമ്മന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍,  രവീന്ദ്ര ജഡേജ, പാര്‍ത്ഥിവ് പട്ടേല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്,  ജസ്പ്രീത് ബുംറ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement