ജേസണ്‍ സംഗ ഓസ്ട്രേലിയന്‍ യുവനിരയുടെ നായകന്‍, സ്റ്റീവ് വോയുടെ മകന്‍ ടീമില്‍

ടീമില്‍ രണ്ട് ഇന്ത്യന്‍ വംശജരാണ് ഇടം നേടിയിട്ടുള്ളത്

- Advertisement -

അടുത്ത മാസം ന്യൂസിലാണ്ടില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ ബാറ്റ്സ്മാന്‍ ജേസണ്‍ സംഗ നയിക്കും. ടീമില്‍ വില്‍ സത്തര്‍ലാണ്ട്, സ്റ്റീവ് വോയുടെ മകന്‍ ഓസ്റ്റിന്‍ വോ എന്നിവരും ഇടം പിടിച്ചിട്ടുണ്ട്. മുന്‍ ഓസ്ട്രേലിയന്‍ താരം റയാന്‍ ഹാരിസ് ആണ് ടീമിന്റെ കോച്ച്. ക്രിസ് റോജേര്‍സ് റയാന്‍ ഹാരിസിന്റെ അസിസ്റ്റന്റ് കോച്ചായി തുടരും. സംഗയ്ക്ക് പുറമേ മറ്റൊരു ഇന്ത്യന്‍ വംശജനായ പരം ഉപ്പല്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്.

ഇന്ത്യയുമായി ജനുവരി 14നാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം. ഗ്രൂപ്പ് ബിയില്‍ സിംബാബ്‍വേ, പാപുവ ന്യൂ ഗിനി എന്നിവരാണ് മറ്റു ടീമുകള്‍. 2010ല്‍ മിച്ചല്‍ മാര്‍ഷിന്റെ നേതൃത്വത്തിലാണ് ഓസ്ട്രേലിയ അവസാനമായി U-19 ലോകകപ്പ് കിരീടം നേടിയത്. മൂന്ന് തവണ ചാമ്പ്യന്മാരാകുവാനും ഓസ്ട്രേലിയയ്ക്ക് സാധിച്ചിട്ടുണ്ട്.

സ്ക്വാഡ്: ജേസണ്‍ സംഗ, വില്‍ സത്തര്‍ലാണ്ട്, സേവിയര്‍ ബാര്‍ട്‍ലെറ്റ്, മാക്സ് ബ്രയാന്റ്, ജാക് എഡ്വേര്‍ഡ്സ്, സാക് ഇവാന്‍സ്, ജാരോഡ് ഫ്രീമാന്‍, റയാന്‍ ഹാഡ്‍ലി, ബാക്സ്റ്റര്‍ ഹോള്‍ട്, നഥാന്‍ മക്സ്വീനി, ജോനാഥന്‍ മെര്‍ലോ, ജേസണ്‍ റാള്‍സ്റ്റണ്‍, പരം ഉപ്പല്‍, ഓസ്റ്റിന്‍ വോ, ലോയഡ് പോപ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement