ഇംഗ്ലണ്ട് ലയണ്‍സ് ടീമില്‍ അപ്രതീക്ഷിതമായി ഇടം ലഭിച്ച് ജേസണ്‍ റോയ്

യുഎഇയിലേക്ക് പാക്കിസ്ഥാന്‍ എ ടീമിനെ നേരിടാനെത്തുന്ന ഇംഗ്ലണ്ട് എ ടീമില്‍‍ ഇടം പിടിച്ച ജേസണ്‍ റോയ്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഏറെ മികവ് പുലര്‍ത്തുന്ന ആ ഫോര്‍മാറ്റിനു അനുയോജ്യനെന്ന് വിലയിരുത്തപ്പെടുന്ന ഇംഗ്ലണ്ട് ഏകദിന ടി 20 താരത്തിനെ അനൗദ്യോഗിക നാല് ദിന ടെസ്റ്റിലേക്ക് തിരഞ്ഞെടുത്തത് ആശ്ചര്യജനകമായൊരു തീരുമാനമായാണ് വിലയിരുത്തപ്പെടുന്നത്.

യുഎഇയില്‍ ടെസ്റ്റ് മത്സരത്തിനു പുറമേ അഞ്ച് ഏകദിനത്തിലും രണ്ട് ടി20 മത്സരങ്ങളിലും ഇംഗ്ലണ്ട് ലയണ്‍സ് പാക്കിസ്ഥാനെ നേരിടും. ഇതാദ്യമായാണ് ഇംഗ്ലണ്ട് ലയണ്‍സിന്റെ ചതുര്‍ദിന ടീമിലേക്ക് ജേസണ്‍ റോയ് എത്തുന്നത്. കൗണ്ടി സീസണിലെ മികച്ച പ്രകടനമാണ് താരത്തിനു ടീമില്‍ ഇടം നേല്‍കിയത്. 28 വയസ്സുകാരന്‍ സറേ താരം എസ്സെക്സിനായി കഴിഞ്ഞ ദിവസം മികച്ചൊരു ശതകം നേടിയിരുന്നു.

Exit mobile version