Site icon Fanport

ബൗളർമാരുടെ റാങ്കിങ്ങിൽ ജേസൺ ഹോൾഡർ രണ്ടാം സ്ഥാനത്ത്

ഐ.സി.സിയുടെ ബൗളർമാരുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് എത്തി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ജയിച്ചതിന് പിന്നാലെയാണ് രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന നീൽ വാഗ്നറെ മറികടന്ന് ജേസൺ ഹോൾഡർ രണ്ടാം റാങ്കിൽ എത്തിയത്.

862 റേറ്റിംഗ് പോയിന്റോടെയാണ് ജേസൺ ഹോൾഡർ രണ്ടാം സ്ഥാനത്ത് എത്തിയത്. നിലവിൽ ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങിലും ജേസൺ ഹോൾഡർ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 7 വിക്കറ്റ് വീഴ്ത്തിയതാണ് ജേസൺ ഹോൾഡറിനെ ഒന്നാം റാങ്കിൽ എത്തിച്ചത്.

നിലവിൽ ബൗളമാരുടെ റാങ്കിങ്ങിൽ പാറ്റ് കമ്മിൻസും ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ സ്റ്റീവ് സ്മിത്തുമാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്.

Exit mobile version